കാസർഗോഡ് വീണ്ടും കോവിഡ് മരണം

കാസർഗോഡ് വീണ്ടും കോവിഡ് മരണം

മഞ്ചേശ്വരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാസർഗോഡ് ഉപ്പള സ്വദേശിനി മരണപ്പെട്ടു. ഉപ്പള ബാപ്പായി തൊട്ടിയിലെ ഹാജി വി.എസ് അബ്ദുൾ റഹ്മാന്റെ ഭാര്യ ഷെഹർ ബാനു (74)ആണ് ഞായറാഴ്ച്ച രാവിലെ മരണപ്പെട്ടത്.

ശ്വാസ തടസ്സ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് ഇവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.