മഹാരാഷ്ട്രയിൽ 7975; തമിഴ്‌നാട്ടിലും യുപിയിലും ഡൽഹിയിലും ബംഗാളിലും ആയിരത്തിലേറെ പുതിയ രോഗികൾ

മഹാരാഷ്ട്രയിൽ 7975; തമിഴ്‌നാട്ടിലും യുപിയിലും ഡൽഹിയിലും ബംഗാളിലും ആയിരത്തിലേറെ പുതിയ രോഗികൾ

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം രൂക്ഷമാകുന്നു. ഏറ്റവും കൂടുതൽ രോഗികൾ ഉള്ള മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ 7975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 2,75,640 ആയി. ഇന്ന് മാത്രം 233 പേർ മരിക്കുകയും ചെയ്തു.

തമിഴ്നാട്ടിൽ 4496 പേർക്കാണ് പുതിയതായി കോവിഡ് ബാധിച്ചത്. ഇതിൽ 1,291 കേസും ചെന്നൈ നഗരത്തിലാണ്. 68 പേരാണ് ഇന്ന് മത്രം മരിച്ചത്. 5000 പേർ ഇന്ന് രോഗമുക്തി നേടിയത് മാത്രമാണ് തമിഴ്നാടിന് ആശ്വസിക്കാനുള്ള കാര്യം. ഡൽഹിയിൽ 1647 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,16,993 ആയി. 3,487 പേരാണ് ആകെ മരിച്ചത്.

പശ്ചിമബംഗാളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 പിന്നിട്ടു. ഇന്ന് 20 പേരാണ് മരിച്ചത്. 1,589 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 34,427 ആയി.

യു.പിയിൽ ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,685 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികൾ 41,471 ആയി. 1012 പേർ മരിക്കുകയും ചെയ്തു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സമൂഹമാധ്യമ ടീമിലെ രണ്ട് പേരും ഉൾപ്പെടും.