യുപിയിൽ സഹപാഠിയുടെ പീഡനത്തിന് ഇരയായ പത്താം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു

rape
 

ലക്നോ: ഉത്തര്‍പ്രദേശില്‍ സഹപാഠിയുടെ പീഡനത്തിന് ഇരയായ പത്താം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ശനിയാഴ്‌ചയാണ് സംഭവം. ഒക്‌ടോബര്‍ എട്ടിന് സഹപാഠി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അസഭ്യം വിളിക്കുകയും ചെയ്‌തു.

സംഭവത്തെക്കുറിച്ച്‌ പെണ്‍കുട്ടി സ്കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു. ഇതറിഞ്ഞ പ്രതിയും മറ്റ് 15 പേരും ചേര്‍ന്ന് വൈകുന്നേരത്തോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു.

അടുത്ത ദിവസം സ്കൂളില്‍ വച്ച്‌, പ്രതി വീണ്ടും പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ 15 പേര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.