ആ​ല​പ്പു​ഴ​യി​ൽ 11 ഗ്രാം ​എം​ഡി​എം​എ പിടികൂടി; പെ​ൺ​കു​ട്ടി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അറസ്റ്റില്‍

ആ​ല​പ്പു​ഴ​യി​ൽ 11 ഗ്രാം ​എം​ഡി​എം​എ പിടികൂടി; പെ​ൺ​കു​ട്ടി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അറസ്റ്റില്‍
 

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ കൊളവല്ലൂര്‍ കുണ്ടന്‍ചാലില്‍ കുന്നേത്ത്പറമ്പ് ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനില്‍ വീട്ടില്‍ ആല്‍ബിന്‍ (21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടില്‍ നിഖില്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍നിന്ന് 11 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​കാ​ൻ ശ്ര​മി​ച്ച കാ​ർ ഇ​ല​ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി. പി​ന്നാ​ലെ പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​നു​ള്ളി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് ആലപ്പുഴ നഗരത്തിലെയും പരിസരങ്ങളിലെയും സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവതീയുവാക്കള്‍ക്കും വില്‍ക്കാന്‍ കൊണ്ടുവന്നതാണ്. ഹൃദ്യ എറണാകുളത്തു താമസിച്ച് രാത്രികാലങ്ങളില്‍ എം.ഡി.എം.എ. ആലപ്പുഴയില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.