കോഴിക്കോട്ട് വീട്ടുജോലിക്കെത്തിച്ച പതിമൂന്നുകാരിക്ക് ക്രൂരമർദനം

rape
 

പന്തീരങ്കാവ്: കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് എത്തിയ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദനം. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് ജോലി ചെയ്യുന്ന വീട്ടിലുള്ളവര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതിമാര്‍ക്കെതിരേ പന്തീരാങ്കാവ് പോലീസ് കേസെടുത്തു.

കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണ് കു​ട്ടി​യെ ജോ​ലി​ക്ക് നി​ർ​ത്തി​യ​ത്. ബെ​ൽ​റ്റ് കൊ​ണ്ട് അ​ടി​ച്ചെ​ന്നും പൊ​ള്ള​ലേ​ൽ​പ്പി​ച്ചെ​ന്നും കു​ട്ടി പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മൊ​ഴി പ​ന്തി​രാ​ങ്കാ​വ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. അ​യ​ൽ​വാ​സി​ക​ളാ​ണ് മ​ർ​ദ്ദ​ന വി​വ​രം ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ച്ച​ത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ദമ്പതിമാര്‍ക്കെതിരേബാലവേല നിരോധന വകുപ്പ് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഹാറില്‍നിന്ന് അനധികൃതമായി കുട്ടിയെ കൊണ്ട് വന്നതിന് കുട്ടിക്കടത്ത് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.