സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് 13 വയസുകാരിയെ പീഡിപ്പിച്ചു; പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകി

rape crime case
 


കൊച്ചി: 13 വയസ്സുകാരിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു പീഡിപ്പിച്ച കേസിൽ പ്രതി തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അയ്യപ്പൻ ഉണ്ണിക്കെതിരെയും (42), പെൺകുട്ടിയുടെ മാതാവിനെതിരെയും ബിനാനിപുരം പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
 

സിനിമ സംവിധായകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയുടെ അമ്മയുമായി ചങ്ങാത്തത്തിലാവുകയും തുടർന്ന് പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ പെൺകുട്ടിയെ കൊണ്ട്  ചിത്രീകരിച്ച് വാട്സാപ്പിൽ പ്രതി അയച്ച്  മേടിക്കുകയായിരുന്നു.
 ഈ കേസ്സിൽ പെൺകുട്ടിയുടെ അമ്മയെ പോലീസ് രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. പീഡനത്തിന് കൂട്ടുനിന്നു എന്നുള്ളതാണ് കുട്ടിയുടെ അമ്മയ്ക്കെതിരെയുള്ള ആരോപണം. 

നിലവിൽ രണ്ടുപേരും 100 ദിവസത്തിലധികമായി ജയിലിലാണ്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ, ഐ ടി, ജുവനൈൽ ജസ്റ്റിസ് നിയമം തുടങ്ങിയ നിയമങ്ങളിലെ പ്രധാനപ്പെട്ട വകുപ്പുകൾ ചേർത്ത് ശക്തമായ കുറ്റപത്രമാണ് കോടതിയിൽ പോലീസ് നൽകിയിരിക്കുന്നത്.