13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അതിഥി തൊഴിലാളിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

hammer
 

കൊച്ചി: 13 വയസ്സുള്ള  പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അതിഥി തൊഴിലാളിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആസാം സ്വദേശിയായ ഈച്ചിപ്പുൾന്റെ (23) ജാമ്യാപേക്ഷയാണ് എറണാകുളം പോക്സോ കോടതി തള്ളിയത്. 

കഴിഞ്ഞ നവമ്പറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ അമ്മയുമായി അടുപ്പം സ്ഥാപിച്ച പ്രതി വീട്ടിലിലാരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഗർഭിണിയായ കുട്ടിയുടെ മൊഴിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇരയായ പെൺകുട്ടിയെ പിന്നീട് അബോർഷന് വിധേയമാക്കി. ഭ്രൂണം പരിശോധനയ്ക്കായി ലബോറട്ടറിയിൽ അയക്കുകയും തുടർന്ന് കിട്ടിയ പരിശോധനാ ഫലത്തിൽ കുട്ടിയുടെ പിതാവ് പ്രതി തന്നെയാണെന്ന് തെളിയുകയും ചെയ്തു. ഈ കാരണവും ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.