13കാരിയെ ബലാത്സംഗം ചെയ്ത കേസ്; പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ പോലീസ് കുറ്റപത്രം നൽകി

rape
 


കൊച്ചി: പ്രായപൂർത്തിയാവാത്ത 13കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ പോലീസ് കോടതിയിൽ കുറ്റപത്രം നൽകി. പ്രതി വൈപ്പിൻ ഞാറക്കൽ സ്വദേശി ബിജു ഫ്രാൻസിസിനെതിരെയാണ് (41 )പള്ളുരുത്തി പോലീസ് കുറ്റപത്രം നൽകിയത്. 

2018 കാലഘട്ടം മുതൽ പെൺകുട്ടിയുടെ അമ്മയുമായി സൗഹ്യദത്തിലായ പ്രതി ഭീഷണിപ്പെടുത്തി പെൺകൂട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നു പീഡനം. പെൺകുട്ടിയുടെ അമ്മയെ  പോലീസ് കേസിലെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. 
പ്രതി ബിജു ഫ്രാൻസിസിനെ മുൻപ് ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ എറണാകുളം സെഷൻസ് കോടതി 10 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും  ശിക്ഷിച്ചിട്ടുണ്ട്. 

പെൺകുട്ടിയുടെ അമ്മയെ ഇത് വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പെൺ കൂട്ടിയുടെ മൊഴിയിൽ 
കേസെടുത്ത പോലീസ് സെപ്റ്റംബർ മാസമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. പ്രതിക്കെതിരെ ഇന്ത്യൻ  ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും, പോക്സോ നിയമപ്രകാരവുമാണ് കുറ്റപത്രം നൽകിയിട്ടുള്ളത്. 

കോടതിയിൽ നിരവധി തവണ പ്രതി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അതെല്ലാം കോടതി നിഷ്കരുണം തള്ളുകയായിരുന്നു.
 കുറ്റപത്രം സമർപ്പിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്ന് വിചാരണ തുടങ്ങാനാണ് പ്രോസിക്യൂഷൻ നീക്കമെന്നാണറിയുന്നത്.