14കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി; അതിഥി തൊഴിലാളിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

hammer
 

കൊച്ചി: 14 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയും, നഗ്നഫോട്ടോകൾ പകർത്തുകയും ചെയ്ത കേസിൽ അതിഥി തൊഴിലാളിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

. പ്രതിയായ ഒറീസ സ്വദേശി പ്രദീപ് മല്ലിക്കിന്റെ (34) ജാമ്യാപേക്ഷയാണ് എറണാകുളം പോക്സോ കോടതി തളളിയത്. 

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.പെൺകുട്ടിയുടെ സഹോദരനെ മിഠായി വാങ്ങാൻ പണം നൽകി പറഞ്ഞയച്ച പ്രതി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. 
ബലാത്സംഗ ദൃശ്യങ്ങൾ പ്രതി തന്നെ മൊബൈലിൽ ചിത്രീകരിക്കുകയും തുടർന്ന് ഈ ദൃശ്യങ്ങൾ കാട്ടിയാണ് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി തുടർന്നും പീഡിപ്പിച്ചിരുന്നത്. തനിക്ക് വഴങ്ങിയില്ലെങ്കിൽ നഗ്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കുമെന്ന് പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

അറസ്റ്റ് ചെയ്തപ്പോൾ പ്രതിയുടെ കൈയിലുണ്ടായിരുന്ന  ഫോണിൽ നിന്ന് നഗ്നദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തതായിട്ടാണ് വിവരം. പ്രതി ചെയ്ത കുറ്റം ഗുരുതരം ആണെന്നുള്ളതും, പെൺകുട്ടിക്ക് 14 വയസ്സേ പ്രായമുള്ളൂ എന്നുള്ളതും, പ്രതി ഇതരസംസ്ഥാന കാരനാണ് എന്നുള്ളതും ,അന്വേഷണം പ്രാഥമികഘട്ടത്തിൽ ആണെന്നുള്ളതും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.