കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും 15 കിലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

ക​ഞ്ചാ​വ്
 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി. 15.75 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ളി​ത്തീ​ൻ ക​വ​റു​ക​ളി​ലാ​ക്കി ബാ​ഗു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

എ​ക്സൈ​സും ആ​ർ​പി​എ​ഫും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​ൻ എ​ക്സൈ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.