അമ്മയെയും സഹോദരിയെയുമടക്കം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി 15കാരൻ

murder
ത്രിപുര: അമ്മയെയും സഹോദരിയെയുമടക്കം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ 15കാരനെ പോലീസ് കൊലപ്പെടുത്തി.ശനിയാഴ്ച അർധരാത്രി ത്രിപുരയിലെ ദലായി ജില്ലയിലെ കമൽപൂരിലെ ശിവ്ബാരിയിലാണ് സംഭവം നടന്നത്.

ഉറങ്ങിക്കിടക്കുമ്പോൾ കോടാലി ഉപയോ​ഗിച്ച് വെട്ടിയായിരുന്നു കൊലപാതകം.അമ്മ, 10വയസ്സുകാരിയായ സഹോദരി, മുത്തച്ഛൻ, അമ്മായി എന്നിവരെയാണ് 15കാരൻ കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം ഇവരുടെയെല്ലാം മൃതദേഹം മുറ്റത്ത് കുഴിയെടുത്ത് അടക്കം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടി രക്ഷപ്പെട്ടു. 

പൊലീസ് അന്വേഷണത്തിൽ ഹലാഹലിയിൽ നിന്ന് ഈ കുട്ടി പിടിയിലായി. കൊലപാതകത്തിന് പിന്നിലുള്ള കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ് .