മദ്യപാനിയായ അച്ഛനെ തല്ലിക്കൊന്ന് പതിനാറുകാരിയായ മകള്‍

മദ്യപാനിയായ അച്ഛനെ തല്ലിക്കൊന്ന് പതിനാറുകാരിയായ
 മകള്‍

ഭോപ്പാല്‍ : മദ്യപാനിയായ അച്ഛനെ തല്ലിക്കൊന്ന് പതിനാറുകാരിയായ മകള്‍. തുണി അലക്കുന്നതിനായി ഉപയോഗിക്കുന്ന പ്രത്യേക തരം ബാറ്റുകൊണ്ട് തലയ്ക്കടിച്ചാണ് മകള്‍ അച്ഛനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ പിതാവായ നാല്‍പ്പത്തിയഞ്ചുകാരന്‍ നിത്യവും മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയെയും ഇയാള്‍ ക്രൂരമായ പീഡിപ്പിച്ചിരുന്നു. തൊഴില്‍ രഹിതനായിരുന്നു ഇയാള്‍. കെട്ടിടപ്പണിക്ക് പോകുന്ന മൂത്ത മകന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു വന്നിരുന്നെന്നാണ് ബേരസിയ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ കെ.കെ.വര്‍മ്മ അറിയിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ കുടുംബം ഇയാളുടെ വിവാഹക്കാര്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിനിടെ എന്തോ കാര്യം പറഞ്ഞ് പിതാവ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ശല്യം സഹിക്കാതെ വന്നതോടെ മകള്‍ തുണികഴുകാനുപയോഗിക്കുന്ന ബാറ്റ് ഉപയോഗിച്ച് ഇയാളുടെ തലയ്ക്ക് അടിക്കുകയായിരുന്നു.