16 വയസ്സുകാരിയെ വീട്ടിലതിക്രമിച്ച് കയറി ബലാൽസംഘം ചെയ്തു; 19കാരന് ജാമ്യം

rape
 

കൊച്ചി: 16 വയസ്സുകാരിയെ വീട്ടിലതിക്രമിച്ച് കയറി പീഢിപ്പിച്ച കേസ്സിൽ 19കാരന് ജാമ്യം. പ്രതി കോടനാട് സ്വദേശി അജിത്തിനാണ് എറണാകുളം പോക്സോ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം ആദ്യമായിരുന്നു കേസ്സിനാസ്പദമായ സംഭവം. 

പെൺ കൂട്ടിയുമായി ചങ്ങാത്തത്തിലായ പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പിഢിപ്പിക്കുകയായിരുന്നു. വീണ്ടും ഭീഷണി തുടർന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ കേസ്സെടുത്ത കോടനാട് പോലീസ് പ്രതിയെ തന്ത്രപൂർവ്വം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെയുള്ള കുറ്റപത്രം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കുമെന്നാണറിയുന്നത്.