സഹോദരിയുമായി പ്രണയമെന്ന് സംശയം: സഹോദരനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ച 16കാരന്‍ കൊല്ലപ്പെട്ടു

google news
crime scene

ജയ്പുര്‍: സഹോദരിയെ പ്രണയിച്ചുവെന്ന് സംശയിച്ച് സഹോദരനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ച 16കാരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൗമാരക്കാരന്‍ മരിച്ചത്. രാജസ്ഥാനിലെ ബരന്‍ ജില്ലയിലാണ് സംഭവം.

സംഭവത്തില്‍ ഫര്‍ഹാന്‍, സാഹില്‍ എന്നിവർ പിടിയിലായി. കഴിഞ്ഞ ദിവസം വീടിന് സമീപത്തുകൂടെ നടന്നുപോകുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ സഹോദരനായ ഫര്‍ഹാനും സുഹൃത്തായ സാഹിലും ചേര്‍ന്ന് കൗമാരക്കാരനെ ആക്രമിച്ചത്. ആക്രമണത്തിനിടയില്‍ ഫര്‍ഹാന്‍ കത്തികൊണ്ട് കൗമാരക്കാരനെ കുത്തുകയായിരുന്നു. കുത്തേറ്റ് 16കാരന്‍ വീണതോടെ ഇരുവരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

enlite ias final advt

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. 16കാരനും ഫര്‍ഹാന്‍റെ സഹോദരിയും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. കൗമാരക്കാരന്‍ പെണ്‍കുട്ടിക്ക് സമ്മാനം നല്‍കിയിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഇത് കണ്ട പെണ്‍കുട്ടിയുടെ സഹോദരന്‍ ഫര്‍ഹാന്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് സംശയിച്ചു.

read more കേരളത്തില്‍ മഴ തുടരും; മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത നിർദേശം

സുഹൃത്തിനെയും കൂട്ടി 16കാരന്‍റെ വീടിന് സമീപമെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇരുവരെയും നേരത്തെ തന്നെ പിടികൂടിയിരുന്നു. കൊലപാതക ശ്രമത്തിനെടുത്ത കേസ് 16കാരന്‍ കൊല്ലപ്പെട്ടതോടെ കൊലപാതക കേസ് ആക്കി തുടര്‍നടപടി സ്വീകരിക്കുമെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം 16കാരന്‍റെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags