17 വവയസ്സുകാരി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

rape
 

കൊച്ചി: 17 വവയസ്സുകാരി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി . പ്രതി വൈപ്പിൻ മുരിക്കുംപാടം സ്വദേശി ജ്യോതിഷിന്റെ (25) ജാമ്യാപേക്ഷയാണ് എറണാകുളം പോക്സോ കോടതി തള്ളിയത്. 

രണ്ടു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിക്കുകയായിരുന്നു. 

പെൺകുട്ടിയെ പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അബോർഷന് വിധേയമാക്കിയിരുന്നു. കേസിന്റെ ഗുരുതര സ്വഭാവവും പ്രതി ചെയ്തത് നീചമായ കുറ്റകൃത്യമാണ് എന്നുള്ളതും, അന്വേഷണം പ്രാഥമികഘട്ടത്തിൽ ആണെന്നുള്ളതും ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.