കൊച്ചിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

s

കൊച്ചി: കൊച്ചിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. വയനാട് സ്വദേശിനിയായ ജോബിൻ ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. വൈകീട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കു൦.

 കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ഗർഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കൾക്ക് അറിവില്ലായിരുന്നു എന്നാണ് പൊലീസിൽ നൽകിയ മൊഴി. കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ഇവിടെ വച്ചാണ് മകൾ ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.തുടർന്ന്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പോക്സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.