രണ്ട് ലക്ഷം രൂപ പണിക്കൂലി നൽകിയില്ല;പകരം ഒരു കോടിയുടെ ബെൻസിന് തീയിട്ട് യുവാവ് ;വിഡിയോ

google news
fire
 

ജോലി ചെയ്തിട്ട്  കൂലി നല്‍കാത്തതിന്റെ വാശിക്ക് മുതലാളിയുടെ ഒരു കോടിയുടെ ബെന്‍സ് കത്തിച്ച് യുവാവ്. ഇതേ തുടർന്ന് രണ്‍വീര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.നോയിഡ സെക്ടര്‍ 45ല്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ബെന്‍സ് ഉടമയുടെ വീട്ടില്‍ രണ്‍വീര്‍ ടൈല്‍ ജോലി ചെയ്തിരുന്നു. പണം ചോദിച്ച് മാസങ്ങളോളം നടന്നെങ്കിലും നല്‍കാന്‍ ഉടമ തയ്യാറായില്ല. ജോലി മുഴുവന്‍ പൂര്‍ത്തിയായെങ്കിലും രണ്ട് ലക്ഷത്തോളം രൂപ രണ്‍വീറിന് ഉടമ നല്‍കാനുണ്ടായിരുന്നു.ഇതേ തുടർന്ന് രണ്‍വീര്‍ ബെന്‍സിന് തീയിട്ടു.

ഹെല്‍മറ്റ് ധരിച്ച് രണ്‍വീര്‍ ബെന്‍സിന് സമീപത്ത് എത്തുന്നതും തീയിട്ട ശേഷം തിരികെ പോകുന്നതും സിസി ടിവിയില്‍ ദൃശ്യമാണ്. ഇതേത്തുടർന്ന്  പരാതിയുമായി ഉടമ പൊലീസിന് സമീപിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Tags