പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20കാരൻ അറസ്റ്റിൽ

rape
 

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. പള്ളിത്തോട്ടം സെഞ്ച്വറി നഗറിൽ മെനയന്‍സ് എന്ന പേരിൽ അറിയപ്പെടുന്ന മനു (20) ആണ് പൊലീസിന്‍റെ പിടിയിലായത്.

കൊല്ലം പള്ളിത്തോട്ടത്താണ് സംഭവം. പ്രതി സമൂഹമാധ്യമത്തിലൂടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. തുടർന്ന് വിവാഹ വാഗ്ദാനം നല്‍കി പല ദിവസങ്ങളിലും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പ്രതിയുടെ വീട്ടിലെത്തിച്ചും ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിന്നീട് വിവാഹ ബന്ധത്തില്‍ നിന്നും ഇയാള്‍ പിന്‍മാറിയതോടെ പെണ്‍കുട്ടി പള്ളിത്തോട്ടം പൊലീസിന് പരാതി നല്‍കി.
 
കേസിനെ തുടർന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെയാണ് പൊലീസ് പിടികൂടിയത്.