ട്രെയിനിൽ 20കാരി കൂട്ടബലാത്സംഗത്തിനിരയായി

crime
ലഖ്‌നൗ: ട്രെയിനിൽ ഇരുപതുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലക്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലാണ് യുവതി ബലാത്സംഗത്തിനിരയായത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എട്ടംഗ സംഘമാണ് ക്രൂരതയ്ക്ക് പിന്നിൽ. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ട്രെയിനിലെ യാത്രക്കാർ തടഞ്ഞു നിർത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കി നാലു പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇവർ കൊള്ളകാരായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഇരുപതുകാരിയെ നേരിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.