കൊച്ചിയിൽ 21.50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Sat, 11 Mar 2023
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 21.50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്.
489 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും പിടികൂടിയത്. 224 ഗ്രാം തൂക്കമുള്ള സ്വർണ മിശ്രിതത്തിൽ നിർമിച്ച സ്ട്രാപ്പും 225 ഗ്രാം തുക്കമുള്ള സ്വർണ ക്യാപ്സ്യൂളുമാണ് പിടികൂടിയത്.