നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 4.24 കിലോഗ്രാം സ്വർണം പിടികൂടി

gold price
 

കൊച്ചി:  നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 4.24 കിലോഗ്രാം സ്വർണം പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ ഡിആർഐ കസ്റ്റഡിയിലെടുത്തു.

മണി വാസൻ , ബക്കറുദ്ദീന്‍ ഹുസൈന്‍ എന്നിവരെയാണ് ഡിആർഐ കസ്റ്റഡിയിലെടുത്തത്. 2.13 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത് 

ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. മണിവാസന്‍, ബക്കറുദ്ദീന്‍ ഹുസൈന്‍ എന്നിവര്‍ ധരിച്ചിരുന്ന ജീന്‍സിന്റെയും അടിവസ്ത്രത്തിന്റെയും ഉള്ളില്‍ പ്രത്യേകം അറകളുണ്ടാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

കസ്റ്റംസ് ആക്ട് 1962 പ്രകാരം ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.