തൃശൂരില്‍ രണ്ട് കേസുകളിലായി 40 ഗ്രാം എംഡിഎംഎ പിടികൂടി

Large collection of MDMA seized at Kasargod and Kozhikode
 

 
തൃശൂര്‍: കൊരട്ടിയില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി 40 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. ചാലക്കുടി മേലൂര്‍ സ്വദേശി ബോംബെ തലയന്‍ എന്ന് വിളിക്കുന്ന ഷാജിയുടെ വീട്ടില്‍ നിന്നും 35 ഗ്രാമും, ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കളില്‍ നിന്ന് 5 ഗ്രാം എംഡിഎംഎയുയാണ് പിടികൂടിയത്.

പോട്ട ഉറുമ്പന്‍കുന്ന് സ്വദേശി ബോബന്‍, പടിഞ്ഞാറേ ചാലക്കുടി സ്വദേശി നിധിന്‍ എന്നിവര്‍ ആണ് പിടിയിലായ മറ്റു രണ്ടുപേര്‍. കഞ്ചാവ് കടത്ത് കൊട്ടേഷന്‍ ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ബോംബെ തലയന്‍ ഷാജി.