പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 41കാരൻ അറസ്റ്റിൽ
Fri, 3 Mar 2023
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 41കാരൻ അറസ്റ്റിൽ. വിജയപുരം ആനത്താനം ഭാഗത്ത് കാഞ്ഞിരത്തുംമൂട് വീട്ടിൽ ഷിബു കെ.കുരുവിളയെ ആണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ അതിജീവിതയുടെ നേരെ 2020, 2021 വർഷങ്ങളിൽ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കൗൺസിലിങ്ങിനിടയിലാണ് ഇക്കാര്യങ്ങൾ അതിജീവിത പറയുന്നത്.
തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.