മഞ്ചേശ്വരത്ത് 55 ഗ്രാം എംഡിഎംഎ പിടികൂടി; അഞ്ച് പേര്‍ അറസ്റ്റില്‍

drugs
 

കാസർകോട്: മഞ്ചേശ്വരത്ത് രണ്ടിടങ്ങളിൽ നിന്നായി 55 ഗ്രാം എംഡിഎംഎ പിടികൂടി. അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂരിൽ നിന്ന് 12.10 ഗ്രാമും ഉപ്പള മുസോടി കടപ്പുറത്ത് നിന്ന് 43.10 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.

കുഞ്ചത്തൂരിൽ നടത്തിയ പരിശോധനയിൽ അക്ഷയ്, കിരൺ, പ്രീതം എന്നിവരെ കസ്റ്റഡിയിലെടുത്തു. 

ഉപ്പള മുസോടി കടപ്പുറത്ത് നടത്തിയ പരിശോധനയിൽ കലന്തർ ഷാഫി, ബഷീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.