തിരുവനന്തപുരത്ത് മകൻ്റെ മകളെ പീഡിപ്പിച്ച കേസിൽ 70കാരന്‍ അറസ്റ്റില്‍

crime

തിരുവനന്തപുരം: രണ്ടു വര്‍ഷം മുന്‍പ് താന്‍ പീഡനത്തിനിരയായതായി വെളിപ്പെടുത്തി പെൺകുട്ടി. ഡോക്ടറോടാണ് പെണ്‍കുട്ടി വെളിപ്പെടുത്തലുകൾ നടത്തിയത്. ഇതിനെ തുടർന്ന് മകൻ്റെ  മകളെ പീഡിപ്പിച്ച കുറ്റത്തിന് എഴുപതു വയസ്സുകാരന്‍ പിടിയിലായി. 

കേസന്വേഷിച്ച വിളപ്പില്‍ശാല പോലീസാണ് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാെള അറസ്റ്റുചെയ്തത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് രണ്ടു വര്‍ഷം മുന്‍പുള്ള പീഡനവിവരം പത്തു വയസ്സുകാരി പുറത്ത് പറഞ്ഞത്.