13-കാരിയെ ബലാത്സംഗം ചെയ്ത 78-കാരന്‍ അറസ്റ്റില്‍; പീഡനവിവരം പുറത്തറിഞ്ഞത് കുട്ടി പാമ്പുകടിയേറ്റ് മരിച്ചശേഷം

1
തമിഴ്‌നാട് തിരുവള്ളൂരില്‍ പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത 78-കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടി കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്. കുട്ടിയെ വൃദ്ധന്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒരാള്‍ രഹസ്യമായി വിഡിയോ ക്യാമറയില്‍ ചിത്രീകരിച്ചിരുന്നു. കുട്ടി മരിച്ച ശേഷം ഇയാള്‍ ഇത് സുഹൃത്തുക്കളെ കാണിച്ചതോടെയാണ് വൃദ്ധന്‍ അറസ്റ്റിലാകുന്നത്. തിരുവള്ളൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചതാണ്. ഗ്രാമത്തിലെ ഇഷ്ടികകളത്തില്‍ ജോലി ചെയ്യുന്ന അമ്മാവനോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് കുട്ടിയെ അയല്‍ക്കാരനായ 78-കാരന്‍ ബലാത്സംഗം ചെയ്തത്.