ബലാത്സംഗം പ്രതിരോധിക്കാൻ ശ്രമിച്ചു; എട്ടുവയസുകാരിയെ കഴുത്തറുത്ത് കാലിത്തൊഴുത്തിൽ തള്ളി

google news
boy rape
 

ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ എട്ടുവയസുകാരിയുടെ മൃതദേഹം കാലിത്തൊഴുത്തിൽ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ബലാത്സംഗം പ്രതിരോധിക്കാൻ ശ്രമിച്ചതിന് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പ്രതിയായ 17കാരൻ ഒളിവിലാണ്. തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Tags