പത്താംക്ലാസ് വിദ്യാര്‍ഥിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

crime
 

ഇടുക്കി :അടിമാലിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. മൂന്ന് മാസം ഗര്‍ഭിണിയായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം രണ്ടാനച്ഛന്‍ ഇവിടെനിന്ന് രക്ഷപെട്ടു. കുറേ നാളുകളായി രണ്ടാനച്ഛന്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി നൽകിയ മൊഴി. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

സംഭവം ഉടനെ തന്നെ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇവര്‍ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്നതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.