15 വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചു

crime
 

കാണാതായ 15 വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചു. മുംബൈയില്‍ പാല്‍ഘറിലെ നായിഗാവ് റയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട ബാഗിനുള്ളിലാണ്   മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വൈകുന്നേരമായിട്ടും തിരികെ വീട്ടിലെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ വൈകീട്ടോടെയാണ് പാല്‍ഘര്‍ നായിഗാവ് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിന് 600 മീറ്റര്‍ അകലെ നിന്നും സ്യൂട്ട് കേസില്‍ മൃതദേഹം കണ്ടെത്തിയത്. 

ശരീരം പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തില്‍ കുത്തേറ്റ പരിക്കുകള്‍ ശരീരത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാകുകയുള്ളൂ. 

മൃതദേഹം അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞതല്ലെന്നും, അവിടെ കൊണ്ടു വെച്ചതാണെന്നുമാണ് പൊലീസിന്റെ നിഗമനം.  പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചതില്‍ നിന്നും കൊലയാളിയെ കണ്ടെത്താനുള്ള സൂചന ലഭിക്കും .