ഒയോ ഹോട്ടലിൽ മുറിയെടുത്തു ;തർക്കത്തെ തുടർന്ന് 38കാരന്‍ യുവതിയെ വെടിവെച്ച് കൊന്നു

gunshoot
 ഒയോ ഹോട്ടലില്‍  കാമുകിയെ വെടിവെച്ചു കൊന്ന് 38കാരന്‍. ഡല്‍ഹി നരേലയിലെ ഒയോ ഹോട്ടലില്‍ആണ് സംഭവം.മുറിയില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു . 39കാരിയായ ഗീത എന്ന യുവതിക്കാണ് വെടിയേറ്റത്. യെ വെടിവെച്ച് കൊന്നത്. നെഞ്ചില്‍ വെടിയേറ്റ  ഗീത തല്‍ക്ഷണം മരിച്ചു. പിന്നാലെ ഇയാൾ സ്വന്തം തലയ്ക്ക് വെടിയുതിര്‍ത്ത് മരിക്കാന്‍ ശ്രമിച്ചു. ഇയാളെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാൾ വിവാഹിതൻ കൂടിയാണ്.

ഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.പ്രതിയും ഗീതയും ചൊവ്വാഴ്ചയാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇതിനിടെ ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നും പ്രകോപിതനായ യുവാവ് കാമുകിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. മുമ്പും ഇയാള്‍ കൊലപാതകക്കേസില്‍ പ്രതിയായിട്ടുണ്ട്.