ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ പിടിയില്‍

RAPE CASE
 

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നു പേര്‍ അറസ്റ്റില്‍. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും വെച്ച് പീഡനത്തിനിരയായത്. 


കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ പെണ്‍കുട്ടി ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോടേക്ക് തിരികെ പോകാനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍ക്കുട്ടിയെ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടിയ രണ്ട് പേരാണ് ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍ക്കുട്ടിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഏല്‍പ്പിക്കുകയും കോഴിക്കോട്ടേക്ക് വരുന്ന വഴി ഇയാളും പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍ക്കുട്ടിയെ പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.