നാലാം നിലയിൽ നിന്ന് അഞ്ച് വയസുകാരിയെ അമ്മ താഴേക്കിട്ട് കൊന്നു

crime
 


നാലാം നിലയിലെ അപ്പാർട്ട്‌മെന്റിൽ  നിന്ന് ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ താഴേക്ക് എറിഞ്ഞുകൊന്ന് അമ്മ.ബെംഗളൂരുവിലാണ് സംഭവം. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 

നാലാം നിലയിൽ നിന്നാണ് കുഞ്ഞിനെ സുഷമ താഴേക്ക് എറിഞ്ഞത്. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ ഇവരും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും, ഇവരെ അയൽവാസികൾ ചേർന്ന് തടയുകയായിരുന്നു.  കുട്ടിയുടെ ആരോഗ്യം മോശമായതിനാൽ അമ്മ സുഷമ ഏറെ നാളായി വിഷാദത്തിലായിരുന്നു.

കുഞ്ഞിന് ജനനം മുതൽ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാനായി ഒരു റെയിൽവേ സ്‌റ്റേഷനിൽ കുട്ടിയെ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാൽ, ഇവരുടെ ഭർത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടിൽ തിരികെ എത്തിച്ചു. ദാരുണമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.