കഴക്കൂട്ടത്ത് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു

43
 

കഴക്കൂട്ടത്ത് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. പുത്തൻ തോപ്പ് സ്വദേശി നിഖിൽ നോർബറ്റിനാണ് മർദനമേറ്റത്. മംഗലാപുരം സ്വർണ്ണക്കവർച്ചാ കേസിലെ പ്രതികളങ്ങിയ സംഘം തട്ടിക്കൊണ്ടുപോയ നിഖിലിനെ കഴക്കൂട്ടം പൊലീസ് രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് നിഖിലിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. അഞ്ച് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടാണ് സംഘം നിഖിലിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പല സ്ഥലങ്ങളിലെത്തിച്ച് സംഘം ക്രൂരമായി മർദിച്ചുവെന്നാണ് പറയുന്നത്.