സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന കുട്ടികളെ വശീകരിച്ച് പീഡനം;മധ്യവയസ്കൻ അറസ്റ്റിൽ

rape
 

സാധനങ്ങൾ വാങ്ങാൻ വരുന്ന  കുട്ടികളെ പീഡിപ്പിച്ചന്ന പരാതിയില്‍ മധ്യവയസ്‌ക്കനെതിരെ കേസെടുത്തു. അഞ്ചുടി സ്വദേശിയും കാട്ടിലങ്ങാടി താമസക്കാരനുമായ തൈവളപ്പില്‍ ബഷീര്‍ (45) നെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.  നാല് വിദ്യാര്‍ത്ഥികളുടെ പരാതി പ്രകാരമാണ് താനൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസടുത്തത്.

കാട്ടിലങ്ങാടി സ്‌കൂളിന് സമീപം സ്റ്റേഷനറി കട നടത്തുന്ന ഇയാളുടെ സ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വരുന്ന കുട്ടികളെ വശീകരിച്ച് കൊണ്ടാണ് പ്രതി പീഡനം നടത്തിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി കോടതി റിമാന്റ് ചെയ്തു.