പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;ഒളിവില്‍ പോയ വൈദികന്‍ അറസ്റ്റിൽ

crime
 


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ വൈദികനെ അറസ്റ്റിൽ. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുട്ടികളുടെ അനാഥാലയം നടത്തിവരികയായിരുന്ന പ്രിസ്റ്റ് ചാള്‍സ് എന്ന വൈദികനാണ് തമിഴ്‌നാട്ടില്‍ അറസ്റ്റിലായത്.

അവിടുത്തെ അന്തേവാസിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് തമിഴ്മാട് മാമല്ലപുരം വനിതാ പോലീസ് സ്റ്റേഷനിലാണ് പരാതിയുണ്ടായിരുന്നത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷം, ഇന്നലെ അറസ്റ്റ് ചെയ്യുകയും പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും വഞ്ചനാക്കുറ്റത്തിനും കേസെടുക്കുകയും ചെയ്തു.

2021 ല്‍ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍ പ്രതി പെണ്‍കുട്ടിയെയും കുഞ്ഞിനെയും ഒരു സ്ത്രീയുടെ സംരക്ഷണത്തില്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കുഞ്ഞിനെയും ഉടന്‍ തിരികെ കൊണ്ടു പോകാമെന്നും വൈദികന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വൈദികന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് മാമല്ലപുരം വനിതാ പൊലീസ് സ്റ്റേഷന്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.