പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി

rape
 

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് തീ കൊളുത്തി. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍.ഉത്തർപ്രദേശിൽ സെപ്റ്റംബര്‍ ഏഴിന് പിലിഭിത് ജില്ലയിലെ മാധവ് തണ്ടയിലാണ് സംഭവം . സംഭവത്തില്‍ 2 പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. 16 വയസ്സുള്ള പെണ്‍കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

പ്രതികള്‍ ആദ്യം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ഡീസല്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നു.  ഇരയായ പെണ്‍കുട്ടി തന്റെ ദുരനുഭവം വിവരിക്കുന്ന ഒരു വീഡിയോ ശനിയാഴ്ച പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ രണ്ട് പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ (പോക്സോ) നിയമം, പട്ടികജാതി/പട്ടികവര്‍ഗ നിയമം എന്നിവ പ്രകാരം  കേസെടുത്തു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.