കോഴിക്കോട് ഏഴു വയസുകാരനെ മാതാവ് തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

4
മാതാവ് ഏഴുവയസുകാരനായ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കോഴിക്കോട് അത്തോളിയിലാണ് സംഭവം. അത്തോളി സ്വദേശിനി ജുമൈലയാണ് മകൻ ഹംദാനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. രണ്ടാം ക്സാസ് വിദ്യാർത്ഥിയായ ഹംദാൻ. ഇവർ മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുകയാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മകനെ മാതാവ് കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മയെ അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹംദാന്റെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിൽ ശ്വാസം മുട്ടിച്ചതിനാലാണ് കുട്ടി മരണപ്പെട്ടതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ് സമ്മതിക്കുകയായിരുന്നു.