ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
Fri, 13 Jan 2023

കണ്ണൂര്‍: ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി ഫൈസല്‍ (52) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തളിപ്പറമ്ബ് നോര്‍ത്ത് ഉപജില്ലാ പരിധിയില്‍ സ്ഥിതിചെയ്യുന്ന സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് ഇയാള്‍. കൗണ്‍സലിംഗിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ പീഡനവിവരം തുറന്നു പറഞ്ഞത്. പഠിപ്പിക്കുന്ന സമയത്താണ് അധ്യാപകന് മോശമായി പെരുമാറിയിരുന്നതെന്ന് വെളിപ്പെടുത്തി. യു പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിനിരയായത്.