പണം വാങ്ങി സ്വന്തം ഭാര്യയെ ലെെംഗിക പീഡനത്തിന് വിട്ടുനൽകിയ യുവാവ് അറസ്റ്റിൽ

arrest
 

 പണം വാങ്ങി സ്വന്തം ഭാര്യയെ ലെെംഗിക പീഡനത്തിന് വിട്ടുനൽകിയ യുവാവ് അറസ്റ്റിൽ .  2018ലായിരുന്നു സംഭവം.വേളം പെരുവയൽ സ്വദേശി അബ്ദുൾ ലത്തീഫാണ് ഭാര്യയുടെ പരാതിയിൽ    ലാത്സംഗകേസിൽ അറസ്റ്റിലായത്.

ഇരുപത്തിയേഴ് വയസ്സായ യുവതിയാണ് ഭർത്താവിൻ്റെ ക്രൂരമായ പീഡനത്തിന് ഇരയായത്. പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിയാണ് യുവതി ഭർത്താവിനെതിരെ പീഡന പരാതി ഉന്നയിച്ചത്. ഒരു പരിചയക്കാരനിൽ നിന്നും പണം കെെപ്പറ്റിയ ശേഷം അയാൾക്ക് ഭാര്യയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു നൽകുകയായിരുന്നു. . 

ഓഗസ്റ്റ് പതിനാലിന് യുവതിയെ കാണതായതോടെയാണ് പീഡന വിവരം പുറത്തു വരുന്നത്. മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. പിന്നാലെ യുവതിയെ കാണാതാകുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിറ്റേന്ന് യുവതി പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. 

യുവതി സ്റ്റേഷനിൽ കീഴടങ്ങിയതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന കൊടും പീഡന വിവരം പുറത്തു വരുന്നത്. ഭർത്താവിൻ്റെ ചെയ്തികൾ കാരണം മരിക്കണമെന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചതാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മക്കളെ ഓർത്താണ് തിരികെയെത്തിയതെന്നും യുവതി പൊലീസിന് മൊഴി നൽകി. അതിനുശേഷമാണ് ഭർത്താവ് തന്നെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത സംഭവം യുവതി വെളിപ്പെടുത്തുന്നത്.