വർക്കലയിൽ കിടപ്പിലായിരുന്ന യുവാവിനെ സഹോദരൻ കുത്തിക്കൊന്നു

yy
 

തിരുവനന്തപുരം: വർക്കലയിൽ കിടപ്പിലായിരുന്ന യുവാവിനെ സഹോദരൻ കുത്തിക്കൊന്നു. മേൽവെട്ടൂർ സ്വദേശി സന്ദീപ് (47) ആണ് മരിച്ചത്.

സംഭവത്തിൽ സഹോദരൻ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് സന്തോഷ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അപസ്മാരം വന്ന് ഒരു വർഷത്തോളമായി കിടപ്പിലായിരുന്നു സന്ദീപ്.