കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു; പ്രതി പിടിയില്‍

crime
 

കൊല്ലം : കൊല്ലം ജില്ലയിലെ കണ്ണനല്ലൂരില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് മരിച്ചത്. സംഭവത്തില്‍ സന്തോഷിന്റെ അയല്‍വാസിയായ ചേരിക്കോണം സ്വദേശി പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.