ആരോഗ്യ പ്രവർത്തകനെന്ന വ്യാജേന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

arrest

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകനാണെന്ന വ്യാജേന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തൻ വീട്ടിൽ ആഭിലാഷ് ബെർലിനെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം 29 ന് ആയിരുന്നു സംഭവം. സ്കൂൾ കഴിഞ്ഞ് വീട്ടിലെക്കു വരികയായിരുന്ന പാറശാല സ്വദേശിനിയായ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവർത്തകനെന്ന് പറഞ്ഞ് പിന്തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് ഉപദ്രവിക്കുകയായിരുന്നു.നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെ കണ്ട് പ്രതി രക്ഷപ്പെടുകയായിരുന്നു.  

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. തുടര്‍ന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പാറശാല സർക്കിൾ ഇൻസ്പക്ടർ നേതൃത്വത്തിൽ പ്രതിയെ പിടികൂടി.