റെയിൽവേ സ്റ്റേഷനിൽ യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കി ജീവനക്കാർ

rape
 

ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ 30 വയസ്സുകാരിയായ യുവതി  കൂട്ടബലാൽസംഗത്തിനിരയായി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. റയിൽവേ ജീവനക്കാർ ആണ് യുവതിയെ കൂട്ടബലാൽസംഗം ചെയ്തത്. കേസിൽ റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരായ നാലുപേർ ആണ് സംഭവത്തിൽ  പിടിയിലായത്. 

ന്യൂഡൽഹി റയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ മെയിന്റനൻസ് റൂമിൽ വച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്.കേസില്‍ സതീഷ് കുമാര്‍(35) വിനോദ് കുമാര്‍(38) മംഗള്‍ചന്ദ് മീണ(33) ജഗദീഷ് ചന്ദ്(37) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.