വിവാഹ മോചനത്തിനായി കുടുംബക്കോടതിയിലെത്തിയ യുവതിയ്ക്ക് വെട്ടേറ്റു

crime
 


പാലക്കാട് : വിവാഹ മോചനത്തിനായി കുടുംബക്കോടതിയിലെത്തിയ യുവതിയ്ക്ക് വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് കോടതി പരിസരത്ത് വച്ച് വേട്ടേറ്റത്. പതിനൊന്ന് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ആക്രമണത്തില്‍ കൈകളില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.