കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ അറസ്റ്റിൽ

f
 

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലൻസ് പിടിയിലായി. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിളയാങ്കോട് സ്വദേശി പി. രമേശനാണ് (48) ശനിയാഴ്‌ച വൈകിട്ട് പിടിയിലായത്.

പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത്കുമാറിന്‍റെ പരാതിയിലാണ് അറസ്‌റ്റ്‌. പാസ്പോർട്ട്‌ വെരിഫിക്കേഷൻ സംബന്ധിച്ച് സ്റ്റേഷനിൽ വിളിച്ചുവരുത്തി 1000 രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് ശരത്ത് കണ്ണൂർ വിജിലൻസിനെ സമീപിക്കുകയായിരുന്നു.