കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചെന്നു വ്യാജ സന്ദേശമയച്ച പ്രതി പിടിയിൽ
Jan 11, 2023, 21:03 IST
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചെന്നു വ്യാജ സന്ദേശമയച്ച പ്രതി പിടിയിലായി. നാലുവയൽ സ്വദേശി റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് പ്രതി വ്യാജ സന്ദേശമയച്ചത്.
ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് കണ്ണൂർ റെയിൽവേ പോലീസിന്റെ ജില്ലാ കൺട്രോൾ റൂമിലേക്ക് സന്ദേശം വന്നത്. റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാത ഫോൺ കോൾ സന്ദേശം.
പിന്നാലെ കണ്ണൂർ ടൗൺ പോലീസും ബോംബ് സ്ക്വാഡും സംയുക്തമായി പരിശോധന നടത്തി. എന്നാൽ സംശയകരമായതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.