ആറു വയസുകാരിയെ അഞ്ച് മാസം പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 81 വര്‍ഷം തടവ്

prison
 

ആറു വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 81 വര്‍ഷം തടവ്. ഇടുക്കി രാജക്കാട് മരിയാപുരം സ്വദേശി വിമല്‍ പി മോഹനെയാണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 81 വര്‍ഷം തടവിനൊപ്പം 31,000 രൂപ പിഴ അടയ്ക്കണം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അഞ്ച് മാസത്തോളം പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു.വിവിധ വകുപ്പുകളിലാണ് ശിക്ഷ ലഭിക്കുന്നത്. അതിനാല്‍ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി 50,000 രൂപയും നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ചു വരെയായിരുന്നു പീഡനം. കുടുംബ സുഹൃത്തായിരുന്ന പ്രതി വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഈ അവസരത്തിലായിരുന്നു പീഡനം. കുട്ടി പീഡനവിവരം സഹോദരിയോട് തുറന്നു പറഞ്ഞതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. സഹോദരി അമ്മയെ വിവരമറിയിച്ചതോടെ ചൈല്‍ഡ് ലൈന്‍ വഴി പൊലീസില്‍ പരാതി എത്തുകയായിരുന്നു.