വീണ്ടും ദുരഭിമാനക്കൊല;ദളിത് യുവാവിനെ ഭാര്യവീട്ടുകാർ കൊലപെടുത്തി

dalith
 

ഉത്തരാഖണ്ഡില്‍ ദളിത് യുവാവിനെ ഭാര്യയുടെ വീട്ടുകാർ തല്ലിക്കൊന്നു. മേല്‍ജാതിക്കാരിയായ യുവതി ദളിതനെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണം.ഭാര്യയുടെ അമ്മ രണ്ടാനച്ഛന്‍, സഹോദരന്‍ എന്നിവർ അറസ്റ്റിലായിട്ടുണ്ട്.  

 ഒരുമാസം മുന്‍പാണ് ജഗദീഷ് ചന്ദ്രയും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. യുവതിയുടെ വീട്ടുകാരില്‍ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും കൊല്ലപ്പെട്ട ജഗദീഷ് ചന്ദ്ര നേരത്തെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് മർദിച്ചാണ് കൊലപ്പെടുത്തിയത്.

 വിവാഹത്തിന് മുമ്പ് യുവതിയും തന്റെ രണ്ടാനച്ഛൻ ജോഗ സിങ്ങിനും അർദ്ധസഹോദരൻ ഗോവിന്ദ് സിങ്ങിനുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ദളിതനെ വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് ഇരുവരും ചേർന്ന് ജഗദീഷിനെ കൊലപ്പെടുത്തുകയായിരുന്നു. 

വ്യാഴാഴ്ച ജഗദീഷിന്റെ ഭാര്യവീട്ടുകാർ ഇയാളെ ഭിക്കിയാസൈനിൽ പിടികൂടി വാഹനത്തിൽ കയറ്റി ബലമായി തട്ടിക്കൊണ്ടുപയെന്നാണ് പരാതി. തുടർന്ന് ജഗദീഷ് ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ്  പൊലീസ് എത്തിയെങ്കിലും വാഹനത്തിൽ നിന്ന് രക്തത്തിൽ കുളിച്ച ജഗദീഷിന്റെ മൃതദേഹം വൈകുന്നേരത്തോടെ കണ്ടെടുക്കുകയായിരുന്നു.