കോഴിക്കോട് വയോധികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ

rape
 

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. കോടഞ്ചേരി സ്വദേശി രാജേഷാണ് കസ്റ്റഡിയിലായത്. 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പ്രദേശത്ത് ഹോട്ടൽ നടത്തുകയായിരുന്ന രജീഷ് ഒറ്റക്ക് താമസിക്കുകയായിരുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിറക് ആവശ്യപ്പെട്ടാണ് ഇയാൾ വയോധികയുടെ വീട്ടിൽ എത്തിയത്. വൃദ്ധയുടെ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട രജീഷ് പിന്നീട് ഒളിവിൽ പോവുകയായിരുന്നു.
 
എന്നാല്‍ ഇയാളുടെ ചിത്രങ്ങള്‍ അടക്കം പൊലീസ് പുറത്തുവിട്ടതോടെ ഇയാള്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. 
 

പരുക്കേറ്റ വയോധികയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം  ഇയാളുടെ ഫോട്ടോയടക്കം എല്ലാ വിവരങ്ങളും പുറത്തുവന്നതോടെയാണ് ഇയാള്‍ കീഴടങ്ങിയത്.  പ്രതിയുടെ വീട്ടിലും ബന്ധു വീടുകളിലും വ്യാപക പരിശോധന നടത്തിയിരുന്നു. രജീഷ് നേരത്തെ ചെന്നൈയില്‍ ജോലി ചെയ്തിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവിടേക്ക് ആണോ മുങ്ങിയത് എന്ന സംശയം പൊലീസിനുണ്ട്.