രാത്രി മുഴുവൻ ക്രൂരപീഡനങ്ങൾ;ഏഴ് പേർ ചേർന്ന് 14 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

google news
rape
 14 കാരിയെ ഏഴ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ദോൽപ്പുരിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു  സംഭവം .സംഭവത്തിൽ  3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ് .

മധ്യവയസ്കനായ ആൾ കുട്ടിയെ ബൈക്കിൽ കൊണ്ടുപോകുകയും സമീപത്തെ ടോളിനടുത്ത് വച്ച് ഏഴ് പേർ ചേർന്ന് കുട്ടിയെ ഒരു വണ്ടിയിലിട്ട് കൊണ്ടുപോകുകയുമായിരുന്നു. രാത്രി മുഴുവൻ ക്രൂരപീഡനങ്ങൾ നേരിട്ട പെൺകുട്ടിയെ അടുത്ത ദിവസം രാവിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് കണ്ടെത്തിയത്. 

കുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

Tags